ന്യൂയോര്‍ക്ക് : ലഡാക്ക് അതിര്‍ത്തിയില്‍ ചൈനീസ് പ്രകോപനം തുടരുന്ന സാഹചര്യത്തില്‍
ഇന്ത്യയ്ക്ക് പിന്തുണയുമായി അമേരിക്കന്‍ നിയമനിര്‍മ്മാതാക്കള്‍. നിലവിലെ നയതന്ത്ര ധാരണകള്‍ പ്രകാരം അതിര്‍ത്തി പ്രദേശങ്ങളില്‍ നിന്നും സൈനികരെ ചൈന പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് അമേരിക്കന്‍ ജനപ്രതിനിധി സഭയില്‍ നിയമ നിര്‍മ്മാതാക്കള്‍ പ്രമേയം അവതരിപ്പിച്ചു. ഇന്ത്യന്‍ അമേരിക്കന്‍ സാമാജികരായ രാജ കൃഷ്ണമൂര്‍ത്തിയുടെ നേതൃത്വത്തില്‍ നിയമനിര്‍മ്മാതാക്കളായ ഫ്രാങ്ക് പല്ലോണ്‍, ടോം സൗസ്സി, ടോഡ് യോഹോ, ജോര്‍ജ്ജ് ഹോള്‍ഡിംഗ്, ഷെയ്ല ജാക്സണ്, ഹാലി സ്റ്റിവെന്സ്, സ്റ്റീവ് ചാഹബോട്ട് എന്നിവരാണ് പ്രമേയം അവതരിപ്പിച്ചത്.
നേരത്തെ ജനപ്രതിനിധി സഭയിലെ ഒരു വിഭാഗം കഴിഞ്ഞ ഏതാനും മാസങ്ങളായി ലഡാക്ക് അതിര്‍ത്തിയില്‍ ചൈന നടത്തുന്ന പ്രകോപനങ്ങളില്‍ ആശങ്ക പ്രകടിപ്പിച്ചുകൊണ്ട് അമേരിക്കയിലെ ഇന്ത്യന്‍ അംബാസിഡര്‍ക്ക് കത്ത് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് ജനപ്രതിനിധി സഭയില്‍ ചൈനീസ് പ്രകോപനങ്ങള്‍ക്കെതിരെ നിയമ നിര്‍മ്മാതാക്കള്‍ പ്രമേയം കൊണ്ടുവന്നത്.
ജൂണ്‍ 15 വരെ യഥാര്‍ത്ഥ നിയന്ത്രണ രേഖയ്ക്ക് സമീപം ഏകദേശം 5,000 സൈനികരെ ചൈന ധാരണ ലംഘിച്ച് വിന്യസിച്ചതായി പ്രമേയത്തില്‍ പറയുന്നു. സൈനിക വിന്യാസത്തിലൂടെ പ്രകോപനം സൃഷ്ടിച്ച് അതിര്‍ത്തി പ്രദേശങ്ങളില്‍ മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കുകയായിരുന്നു ചൈന. ജൂണ്‍ 15 ന് ഗാല്‍വന്‍ താഴ്വരയില് ഉണ്ടായ പ്രകോപനത്തില്‍ ഇന്ത്യയ്ക്കും ചൈനയ്ക്കും സൈനികരെ നഷ്ടമായ സംഭവവും പ്രമേയത്തില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.
യഥാര്‍ത്ഥ നിയന്ത്രണ രേഖയില്‍ നിന്നും നയതന്ത്ര ധാരണ പ്രകാരം സൈനികരെ പിന്‍വലിക്കുന്നതിനുള്ള നടപടികള്‍ സര്‍ക്കാര്‍ സ്വീകരിക്കണമെന്നും പ്രമേയത്തില്‍ ആവശ്യപ്പെടുന്നു.
ഇന്ത്യക്ക് പുറമേ ചൈനയുമായി അതിര്‍ത്തി പങ്കിടുന്ന ഭൂട്ടാന്, തെക്കന്‍ ചൈന, സെന്‍കാകു ഐലന്റ് , ഹോങ്കോംഗ് എന്നീ പ്രദേശങ്ങളിലും സൈനിക വിന്യാസം നടത്തി മനപ്പൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണ്. ഇതിന്റെ പശ്ചാത്തലത്തില്‍ കൂടിയാണ് ചൈനക്കെതിരെ പ്രമേയം കൊണ്ടുവരാന്‍ നിയമ നിര്‍മ്മാതാക്കള്‍ തീരുമാനിച്ചത്.