ന്യൂയോര്‍ക്ക് : കൊറോണ വൈറസ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ ഓക്സ്ഫോര്‍ഡ് സര്‍വ്വകലാശാലയും ആസ്ട്രാസെക ഫാര്‍മസ്യൂട്ടിക്കലും സംയുക്തമായി വികസിപ്പിച്ചെടുത്ത പ്രതിരോധ വാക്സിന്റെ മനുഷ്യരിലെ ട്രയല്‍ പരീക്ഷണം വിജയം. വാകിസിന്റെ മനുഷ്യരിലെ ആദ്യഘട്ട പരീക്ഷണം വിജയകരമായി പൂര്‍ത്തിയാക്കിയതായി അധികൃതര്‍ അറിയിച്ചു.
വാക്സിന് വൈറസിനെതിരെ മനുഷ്യരുടെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നതായി അധികൃതര്‍ വ്യക്തമാക്കി.
ഓക്സ്ഫോര്‍ഡ് / ആസ്ട്രാസെക കൊറോണ വാക്സിന് സുരക്ഷിതമാണ്. പ്രാരംഭ ട്രയലില്‍ തന്നെ വാക്സിന് രോഗികളില്‍ വൈറസിനെതിരെ പ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കുന്നുണ്ട്. ആദ്യ ഘട്ട ട്രയല്‍ പരീക്ഷണം പൂര്‍ത്തിയായ സ്ഥിതിക്ക് മൂന്നാം വട്ട ട്രയലിനുള്ള പ്രവര്‍ത്തനങ്ങളാണ് നടന്നു കൊണ്ടിരിക്കുന്നത്. കൊറോണ വൈറസിനെ ചെറുക്കാനുള്ള വാക്സിന്റെ കരുത്താണ് ഈ ഘട്ടത്തില്‍ വിലയിരുത്തുന്നത്. അവസാന വട്ട ട്രയല്‍ കൂടി വിജയകരമായി പൂര്‍ത്തിയായാല്‍ രോഗികള്‍ക്കായി നല്‍കുമെന്നും അധികൃതര്‍ പറഞ്ഞു.
കൊറോണ വാക്സിന്റെ പരീക്ഷണവും കൂടുതല്‍ വിവരങ്ങളും മെഡിക്കല്‍ ജേണലായ ദി ലാന്സെന്റിലും പ്രസിദ്ധീകരിച്ചിട്ടുണ്ട്.