വാഷിംഗ്ടണ്‍: കൊറോണ പ്രതിരോധത്തിന് ഇനി കൂടുതല്‍ ഫണ്ട് അനുവദിക്കേണ്ടെന്ന നിലപാടുമായി പ്രസിഡന്റ് ട്രംപ്. അടുത്ത ഘട്ടം ദുരിതാശ്വാസ ഫണ്ട് അനുവദിക്കുന്നതില്‍ ഇനി പരിശോധന, നിരീക്ഷണം എന്നീ കാര്യങ്ങള്‍ക്കായി ഫണ്ട് അനുവദിക്കേണ്ടതില്ലെന്നാണ് ട്രംപിന്റെ തീരുമാനം. ചികിത്സയ്ക്കും മറ്റ് ആരോഗ്യ രക്ഷയ്ക്കുംമാത്രമായിരിക്കും ഫണ്ട് ഉപയോഗിക്കാന്‍ അനുമതിയുണ്ടാവുക. പ്രസിഡന്റിനെ ഉദ്ധരിച്ച് മാദ്ധ്യമങ്ങളാണ് വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്തത്.
സെനറ്റര്‍മാരാണ് എല്ലാ സംസ്ഥാനങ്ങള്‍ക്കും കൊറോണ ഫണ്ട് ആവശ്യപ്പെട്ടത്. പരിശോധ നകള്‍ വിപുലമാക്കാന്‍ കൂടുതല്‍ ഫണ്ട് വേണമെന്ന ആവശ്യമാണ് എല്ലാവരും ഉന്നയിച്ചത്. 1500 കോടിയെങ്കിലും സംസ്ഥാനങ്ങള്‍ക്ക് കൊറോണ പരിശോധനകള്‍ക്കായി അനുവദിക്ക ണമെന്നാണ് ആവശ്യം. ജോണ്‍ ഹോപ്കിന്‍സ് യൂണിവേഴ്സിറ്റിയുടെ കണക്കനുസരിച്ച് അമേരിക്കയില്‍ ഇന്നലെ വരെ 38,25,153 പേര്‍ക്കാണ് കൊറോണ ബാധിച്ചത്. മരണസംഖ്യ 1,37,000 കടന്നിരിക്കുകയാണ്.