ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വ്യാപനം രൂക്ഷമായി തുടരുന്നു. ഇന്ന് 4,965 പേര്‍ക്കാണ് പുതുതായി രോഗബാധ സ്ഥിരീകരിച്ചത്. ഇതോടെ ആകെ രോഗബാധ സ്ഥിരീകരിച്ചവരുടെ എണ്ണം 1,80,643 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 75 മരണങ്ങളാണ് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതോടെ ആകെ മരണ സംഖ്യ 2,626 ആയി. 4,894 പേര് സംസ്ഥാനത്ത് ഇന്ന് രോഗമുക്തി നേടി. 51,344 പേരാണ് നിലവില്‍ വിവിധ ഭാഗങ്ങളിലായി ചികിത്സയില്‍ കഴിയുന്നത്. 1,26,670 രോഗമുക്തി നേടിയെന്നും സംസ്ഥാന ആരോഗ്യ മന്ത്രാലയത്തിന്റെ കണക്കുകള്‍ വ്യക്തമാക്കുന്നു.
തലസ്ഥാന നഗരമായ ചെന്നൈയിലാണ് ഏറ്റവും അധികം രോഗബാധിതരുള്ളത്. ഇന്ന് 1,130 പോസിറ്റീവ് കേസുകള്‍ ചെന്നൈയില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 88,337 പേര്‍ക്കാണ് ചെന്നൈയില്‍ ഇതുവരെ രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്.
അതേസമയം മഹാരാഷ്ട്രയിലും രോഗവ്യാപനം വര്‍ധിക്കുകയാണ്. ഇന്ന് 8,369 പേര്‍ക്കാണ് സംസ്ഥാനത്ത് രോഗബാധ സ്ഥിരീകരിച്ചിരിക്കുന്നത്. ഇതോടെ ആകെ രോഗബാധിതരുടെ എണ്ണം 3,27,031 ആയി. 243 മരണങ്ങളും ഇന്ന് സംസ്ഥാനത്ത് റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 3.75 ശതമാനമാണ് മഹാരാഷ്ട്രയിലെ രോഗമുക്തി നിരക്ക്. 7,188 പേര് ഇന്ന് രോഗമുക്തി നേടിയിട്ടുണ്ട്. 1,82,217 പേര് മഹാരാഷ്ട്രയില്‍ ഇതുവരെ രോഗമുക്തരായിട്ടുണ്ട്.