റിയാദ്: സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2331 പേർക്ക് കൂടി കൊറോണ വൈറസ് സ്ഥിരീകരിച്ചതോടെ രാജ്യത്തെ ആകെ രോഗബാധിതർ
258156 ആയതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതിൽ 47758 പേർ നിലവിൽ ചികിത്സയിൽ ഉണ്ട്. 3139 രോഗികൾ ആണ് പുതുതായി രോഗമുക്തി നേടിയത്. പുതിയ കണക്കുകൾ പ്രകാരം പൂർണ്ണമായി രോഗമുക്തരായവർ 210398 ആയി ഉയർന്നു. കൊറോണ ബാധിച്ചു 44 പേര് കൂടി മരിച്ചതോടെ രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച മരണ സംഖ്യ
2601 കടന്നു.
ഹുഫുഫിൽ 159, തൊയ്ഫിൽ 145, റിയാദിൽ 136, മൊബാറസിൽ 121, ദമ്മാമിൽ 115 എന്നിങ്ങനെ ആണ് കൂടുതൽ കേസുകൾ പുതുതായി സ്ഥിരീകരിച്ച പ്രദേശങ്ങൾ.