ഒമാനിൽ 1660 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ ആകെ വൈറസ് ബാധിതര്‍ 71,547 ആയി..4798 പരിശോധനകളാണ് നടത്തിയത്.ഇതുവരെ 2,84,244 പേര്‍ക്ക് കൊറോണ പരിശോധന പൂര്‍ത്തീകരിച്ചതായും ആരോഗ്യ മന്ത്രാലയം അറിയിച്ചു.പുതിയ രോഗികളിൽ 1364 പേർ സ്വദേശികളും 296 പേർ പ്രവാസികളുമാണ്. 1314 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ മൊത്തം രോഗമുക്തർ 47922 ആയി. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 12 പേരാണ് മരണപ്പെട്ടത്.ഇതോടെ മരണ സംഖ്യ 349 ആയി ഉയർന്നു. ഇതിൽ 202 പേരും സ്വദേശികളാണ്.