ന്യൂഡല്‍ഹി : ഹൈക്കോടതി വിധി ചോദ്യം ചെയ്ത് സുപ്രീംകോടതിയെ സമീപിച്ച രാജസ്ഥാന് സര്‍ക്കാരിന് തിരിച്ചടി. ഹൈക്കോടതി വിധി സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് സുപ്രീം കോടതി വ്യക്തമാക്കി. തിങ്കളാഴ്ചവരെ സച്ചിന് പൈലറ്റിനും അദ്ദേഹത്തെ പിന്തുണക്കുന്ന എംഎല്‍എമാര്‍ക്കുമെതിരെ നടപടി സ്വീകരിക്കരുതെന്നും സുപ്രീം കോടതി ഉത്തരവിട്ടു.
തിങ്കളാഴ്ചവരെ സച്ചിന് പൈലറ്റിനും എംഎല്‍എമാര്‍ക്കുമെതിരെ നടപടി എടുക്കരുതെന്നായിരുന്നു രാജസ്ഥാന് ഹൈക്കോടതി സ്പീക്കര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്. ഇത് ചോദ്യം ചെയ്താണ് കഴിഞ്ഞ ദിവസം സ്പീക്കര്‍ സുപ്രീം കോടതിയില്‍ ഹര്‍ജി നല്‍കിയത്.
ജസ്റ്റിസ് അരുണ്‍ മിശ്ര അദ്ധ്യക്ഷനായ ബെഞ്ചാണ് ജോഷിയുടെ ഹര്‍ജി പരിഗണിച്ചത്. ജനാധിപത്യത്തില്‍ വിയോജിക്കുന്നവരുടെ ശബ്ദത്തെ അടിച്ചര്‍മത്താന്‍ കഴിയില്ലെന്ന് ഓര്‍മ്മിപ്പിച്ച കോടതി ഉത്തരവ് സ്റ്റേ ചെയ്യാന്‍ കഴിയില്ലെന്ന് വ്യക്തമാക്കുകയായിരുന്നു. ജോഷിയുടെ ഹര്‍ജി കോടതി തിങ്കളാഴ് വീണ്ടും പരിഗണിക്കും.
കോണ്‍ഗ്രസ് നേതാവും അഭിഭാഷകനുമായ കബില്‍ സിബലാണ് ജോഷിയ്ക്കായി വാദിച്ചത്. സമവായ ചര്‍ച്ചകള്‍ക്കായി വിളിച്ച യോഗത്തില്‍ പങ്കുചേരാതിരുന്ന എംഎല്‍എമാര്‍ സര്‍ക്കാരിനെ തകര്‍ക്കാന്‍ ഗൂഢാലോചന നടത്തിയെന്ന് കബില്‍ സിബല്‍ കോടതിയില്‍ വാദിച്ചു. എന്നാല്‍ അയോഗ്യരാക്കുക എന്നത് ചറിയ വിഷയം അല്ലെന്നും ജനങ്ങള്‍ തെരഞ്ഞെടുത്തവരാണ് എംഎല്‍എമാരെന്നും കോടതി വ്യക്തമാക്കി.