റിയാദ് : സൗദി അറേബ്യയിലെ 260394 കൊറോണ ബാധിതരിൽ 213490 പേർ പൂർണ്ണമായും രോഗമുക്തരായതായി ആരോഗ്യമന്ത്രാലയം വാർത്ത കുറിപ്പിലൂടെ അറിയിച്ചു.
പുതിയ കണക്കുകൾ പ്രകാരം 3092 പേരാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രൊഗമുക്തരായത്. അതോടൊപ്പം 2238 പുതിയ കൊറോണ വൈറസ് കേസുകളും 34 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട് ചെയ്തു. കൊറോണ ബാധിച്ച 2635 രോഗികൾ ആണ് സൗദിയിൽ ഇതുവരെ മരണമടഞ്ഞത്.
ഹുഫുഫിൽ 147, റിയാദിൽ 143,
മൊബറാസിൽ 129 ഇങ്ങനെയാണ് കൂടുതൽ കെസുകൾ പുതുതായി സ്തിരീകരിച പ്രദേശങ്ങൾ
കൂടാതെ സൗദി അറേബ്യയിലെ വിവിധ നഗരങ്ങളിലും പ്രവിശ്യകളിലും അണുബാധകൾ പുതുതായി രേഖപ്പെടുത്തിയിട്ടുണ്ടെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.