യുഎഇയിൽ പുതുതായി 393 പേർ കൊറോണ മുക്തരായതായും 313 പേർക്ക് കൂടി രോഗം സ്ഥിരീകരിച്ചതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. ഈ മാസം ഇത് മൂന്നാം തവണയാണ് കൊറോണ മരണങ്ങളില്ലാത്ത ദിവസം കടന്നുപോകുന്നത്. പുതുതായി 52,000 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 313 പേർക്ക് രോഗം കണ്ടെത്തിയത്.രാജ്യത്തെ ആകെ രോഗികളുടെ എണ്ണം ഇതോടെ 58,562 ആയി.രോഗമുക്തിനേടിയവരുടെ എണ്ണം 51,628 ആയി ഉയർന്നു. ഇതുവരെ 343 മരിച്ചത്. നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 6591 പേരാണ് . കഴിഞ്ഞ ഒരാഴ്ചയായി രാജ്യത്ത് കൊറോണ രോഗികളുടെ എണ്ണം ഗണ്യമായി കുറഞ്ഞു വരുന്നത് തുടരുകയാണ്. ഒമാനിൽ 1067 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചു.ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 74,858 ആയി ഉയര്‍ന്നു.
പുതുതായി കൊറോണ സ്ഥിരീകരിച്ചവരില്‍ 959 പേരും ഒമാന്‍ പൗരന്മാരും 108 പ്രവാസികളുമാണ്. കൊറോണ ബാധിതരായി 12 പേര് കൂടി മരണപ്പെട്ടതായി ഒമാന്‍ ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ മരണസംഖ്യ 371 ആയി. 24 മണിക്കൂറിനിടെ 1,054 പേര്‍ക്ക് കൂടി കൊറോണ ഭേദമായി. ഇതോടെ രാജ്യത്ത് കോറോണയെ അതിജീവിച്ചവരുടെ എണ്ണം 54,061 ആയി ഉയര്‍ന്നു.കഴിഞ്ഞ 24 മണിക്കൂറിനിടെ 3,076 പേര്‍ക്കാണ് കൊറോണ പരിശോധന നടത്തിയത്. ഇതുവരെ 2,93,802 പേര്‍ക്ക് പരിശോധന പൂർത്തിയായിട്ടുണ്ട്