റിയാദ്: സൗദി അറേബ്യയിൽ 82 ശതമാനം കൊറോണ ബാധിതരും രോഗമുക്തി നേടിയതായി ആരോഗ്യമന്ത്രാലയം റിപ്പോർട്ട് ചെയ്തു. രാജ്യത്ത് സ്ഥിരീകരിച്ച 264973 കൊറോണ ബാധിതരിൽ 217782 പേർ രോഗമുക്തരായി. അതേസമയം കൊറോണ വ്യാപനത്തിന്റെ തോതിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 2201 പുതിയ കൊറോണ വൈറസ് കേസുകളും 31 മരണങ്ങളും സ്ഥിരീകരിച്ചിട്ടുണ്ട്. 2703 പേരാണ് കൊറോണ ബാധയെ തുടർന്ന് രാജ്യത്ത് ഇതുവരെ മരിച്ചത്.
റിയാദിൽ 118, ഹുഫോഫിൽ 115
മോബറാസിൽ 107, ദമ്മാമിൽ 106, മക്കയിൽ 103 എന്നിങ്ങനെയാണ് പുതുതായി കൂടുതൽ കേസുകൾ സ്ഥിരീകരിച്ച പ്രധാന സ്ഥലങ്ങൾ. കൂടാതെ രാജ്യത്തുടനീളമുള്ള നിരവധി നഗരങ്ങളിലും പ്രവിശ്യകളിലും പുതിയ കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട് എന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു.