റിയാദ്: സൗദി അറേബ്യയിൽ കൊറോണ വ്യാപനത്തിന്റെ തോത് ഗണ്യമായി കുറഞ്ഞു വരുന്നതായി ആരോഗ്യമന്ത്രാലയം പുറത്ത് വിട്ട കണക്കുകൾ സൂചിപ്പിക്കുന്നു. പുതുതായി റിപ്പോർട്ട്
ചെയ്തത് 1968 കേസുകൾ മാത്രമാണെന്നും മന്ത്രാലയം വ്യക്തമാക്കി. 2541 രോഗികൾ ആണ് പുതുതായി പൂർണ്ണമായും രോഗമുക്തി നേടിയത്. കൂടാതെ 30 മരണങ്ങളും രാജ്യത്ത് റിപ്പോർട്ട്
ചെയ്തു.
രാജ്യത്ത് ഇതുവരെ റിപ്പോർട്ട് ചെയ്ത ആകെ കൊറോണ ബാധിതർ 266941 ഉം രോഗമുക്തി നേടിയവർ
220323 ഉം കൊറോണ
ബാധിച്ചു മരിച്ചവർ 2733 ആയതായി മന്ത്രാലയം അറിയിച്ചു.