യുഎഇയിൽ 351 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായും 554 പേർ രോഗമുക്തിനേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു. 52,000 പേർക്ക് പരിശോധന നടത്തിയപ്പോഴാണ് 351 പേർക്ക് രോഗബാധ കണ്ടെത്തിയത്. യുഎഇയിലെ ആകെ രോഗികളുടെ എണ്ണം ഇതോടെ 58,913 ആയി.രോഗം ഭേദമായി ആശുപത്രി വിട്ടവർ 52,182 പേരാണ്. മരണം: 24 മണിക്കൂറിനിടെ ഒരു മരണം റിപ്പോർട്ട് ചെയ്തു.ഇതുവരെ 344 പേരാണ് കൊറോണ ബാധിച്ചു മരിച്ചത്.6387 ആശുപത്രിയിൽ ചികിത്സയിലുള്ളത്. ഒമാനിൽ ഞായറാഴ്ച കൊറോണ സ്ഥിരീകരിച്ചത് 1147 പേർക്ക്. ഇതോടെ മൊത്തം രോഗബാധിതർ 76005 ആയി. 3187 പരിശോധനകളാണ് നടത്തിയത്. പുതിയ രോഗികളിൽ 1053 പേർ സ്വദേശികളും 94 പേർ പ്രവാസികളുമാണ്. 1238 പേർക്ക് കൂടി രോഗം ഭേദമായി. ഇതോടെ രോഗമുക്തരുടെ എണ്ണം 55299 ആയി ഉയർന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ.12 പേരാണ് മരണപ്പെട്ടത്. ഇതോടെ മരണ സംഖ്യ 371 ആയി.570 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്.