ഒമാനിൽ 24 മണിക്കൂറിനിടെ 1559 പേര്‍ക്ക് കൂടി കൊറോണ ഭേദമായി. ഇതോടെ രാജ്യത്ത് 58,587 പേരാണ് കോറോണയെ അതിജീവിച്ചത്. 846 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. ഇതില്‍ 771 പേര് ഒമാന്‍ പൗരന്മാരും 75 പേർ പ്രവാസികളുമാണ്. ഇതോടെ രാജ്യത്തെ ആകെ രോഗ ബാധിതരുടെ എണ്ണം 77,904 ആയി ഉയര്‍ന്നു.കൊറോണ ബാധിതരായി ഒൻപത് പേരാണ് രാജ്യത്ത് ഒരു ദിവസത്തിനിടെ മരണപ്പെട്ടത്.ഇതോടെ രാജ്യത്തെ ആകെ കോവിഡ് മരണം 402 ആയി. 24 മണിക്കൂറിനിടെ 1,904 പേര്‍ക്കാണ് പരിശോധന നടത്തിയത്. 3,02,397 പേര്‍ക്ക് ഇതുവരെ കൊറോണ പരിശോധന പൂര്‍ത്തിയാക്കിയിട്ടുണ്ട്.യുഎഇയിൽ 369 പേർക്ക് കൂടി കൊറോണ സ്ഥിരീകരിച്ചതായും 395 പേർ രോഗമുക്തിനേടിയതായും ആരോഗ്യ–രോഗപ്രതിരോധ മന്ത്രാലയം അറിയിച്ചു.43,000 ലേറെ പേർക്ക് പരിശോധന നടത്തിയപ്പോഴാണ് ഇത്രയും പേർക്ക് രോഗബാധ കണ്ടെത്തിയത്. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ രണ്ടു പേർ മരിക്കുകയും ചെയ്തു.347 പേരാണ് രാജ്യത്തെ ആകെ മരിച്ചത്.നിലവിൽ ആശുപത്രിയിൽ ചികിത്സയിലുള്ളത് 6,294 പേരാണ്.