റിയാദ് : വന്ദേ ഭാരത് മിഷന്റെ ഭാഗമായി സൗദി അറേബ്യയിൽ നിന്നുള്ള അഞ്ചാം ഘട്ട വിമാന സർവീസുകളുടെ പട്ടിക സൗദിയിലെ ഇന്ത്യൻ എംബസ്സി പ്രഖ്യാപിച്ചു. റിയാദിൽ നിന്നും ജിദ്ദയിൽ നിന്നുമുള്ള വിമാന സർവീസുകൾ ഓഗസ്റ്റ് 1 നു ആരംഭിക്കും.
10 വിമാന സർവീസുകൾ ആണ് അഞ്ചാം ഘട്ടത്തിന്റെ ആദ്യ പട്ടികയിൽ കേരളത്തിലേക്കുള്ളത്. ജിദ്ദയിൽ നിന്നും മൂന്നും റിയാദിൽ
നിന്നും ഏഴും വിമാനങ്ങൾ
ആണ് ഉള്ളത്. ഇൻഡിഗോയുടെയും സ്പൈസ്ജെറ്റിന്റെയും വിമാനങ്ങൾ ആണ് സർവീസ് നടത്തുന്നത്.
എംബസ്സിയുടെ വെബ്സൈറ്റിൽ
പേര് രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നവർക്ക് അതാത് എയർലൈൻസ്ന്റെ ജിദ്ദ, റിയാദ്, അൽഖോബാർ എന്നീ
സ്ഥലങ്ങളിലെ ഓഫീസുമായി നേരിട്ട് ബന്ധപ്പെട്ട് ടിക്കറ്റ് വാങ്ങാവുന്നതാണ്. വിമാനം പുറപ്പെടുന്ന തിയതിക്ക് മൂന്നു ദിവസം മുൻപ് മാത്രമേ ടിക്കറ്റ് വാങ്ങാൻ കഴിയുകയുള്ളു. ആദ്യം ഓഫീസിൽ എത്തി ടിക്കറ്റ്
വാങ്ങുന്നവർക്ക് ആണ് മുൻഗണന ലഭിക്കുക എന്നും എംബസ്സിയുടെ വാർത്ത കുറിപ്പിൽ
വ്യക്തമാക്കിയിട്ടുണ്ട്.