റിയാദ് : സൗദി അറേബ്യയിൽ കൊറോണ ബാധയെ തുടർന്ന് ചികിത്സയിൽ ഉള്ളവർ 41205 പേരെന്ന് ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി . ഇതിൽ 2063 പേരുടെ നില ഗുരുതരമായി തുടരുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1759 പുതിയ കൊറോണ വൈറസ് കേസുകളും,
27 മരണങ്ങളും, 2945 പേർ പൂർണ്ണമായും രോഗമുക്തരായതായും ആരോഗ്യമന്ത്രാലയം റിപ്പോർട്ട്
ചെയ്തു.
രാജ്യത്ത് ഇതുവരെ സ്ഥിരീകരിച്ച കൊറോണാ ബാധിതരുടെ എണ്ണം 272590 ഉം ആകെ മരണസംഖ്യ 2945 ഉം കടന്നു. 228569 പേർ ഇതുവരെ രാജ്യത്ത് പൂർണ്ണമായും രോഗമുക്തി നേടി.
പുതിയ കേസുകളിൽ 194 എണ്ണം ഹഫൂഫിലും, 122 എണ്ണം മക്കയിലും, 108 എണ്ണം റിയാദിലും ആണ് റിപ്പോർട്ട് ചെയ്തിട്ടുള്ളത്.