റിയാദ് : സൗദി അറേബ്യയിൽ കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 1629 പുതിയ കൊറോണ വൈറസ് കേസുകൾ റിപ്പോർട്ട് ചെയ്തു. കഴിഞ്ഞ രണ്ടു മാസങ്ങളിൽ ശരാശരി 4000ത്തിനു മുകളിൽ കേസുകൾ ആയിരുന്നു രാജ്യത്ത് റിപ്പോർട്ട് ചെയ്തിരുന്നത്.
ഇതുവരെ സ്ഥിരീകരിച്ച 274219 കേസുകളിൽ 231198 എണ്ണം പൂർണ്ണമായും സുഖം പ്രാപിച്ചു.
നിലവിൽ ചികിത്സയിൽ ഇരിക്കുന്ന 40179 പേരിൽ 2044 പേരുടെ നില ഗുരുതരമായി തുടരുന്നു.
26 മരണങ്ങൾ കൂടി മന്ത്രാലയം പ്രഖ്യാപിച്ചതോടെ രാജ്യത്ത് വൈറസുമായി ബന്ധപ്പെട്ട മരണങ്ങളുടെ എണ്ണം 2842 ആയി.
പുതുതായി 2629 രോഗികൾ കൂടി സുഖംപ്രാപിച്ചതോടെ വീണ്ടെടുക്കൽ നിരക്ക് 84.3 ശതമാനമായി ഉയർന്നതായും മന്ത്രാലയം വ്യക്തമാക്കി.
ഹുഫൂഫിൽ 137, റിയാദിൽ 114 എന്നിവിടങ്ങളിൽ ആണ് കൂടുതൽ കേസുകൾ കണ്ടെത്തിയത്.
പുണ്യസ്ഥലങ്ങളിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ലെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.