റിയാദ്: കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4460 ലധികം
രോഗികൾ രോഗമുക്തരായതോടെ സൗദി അറേബ്യയയിൽ കൊറോണ ബാധയിൽ നിന്നും 85 ശതമാനത്തിലധികം രോഗികൾ സുഖം പ്രാപിച്ചതായി ആരോഗ്യമന്ത്രാലയം അറിയിച്ചു.
ആകെ 275905 കൊറോണ ബാധിതരിൽ 235658 പേർ പൂർണ്ണമായും സുഖം പ്രാപിച്ചതായാണ് കണക്ക്. 1686 പുതിയ കൊറോണ കേസുകളും 24 മരണങ്ങളും ആണ് രാജ്യത്ത് പുതുതായി റിപ്പോർട്ട് ചെയ്തത്. ദിവസേന റിപ്പോർട്ട്
ചെയ്യുന്ന രോഗബാധയുടെയും മരണങ്ങളുടെയും എണ്ണത്തിലും ഗണ്യമായ കുറവാണ് രേഖപ്പെടുത്തിയിട്ടുള്ളത്. 2866 മരണങ്ങൾ സൗദിയിൽ ഇതുവരെ സ്ഥിരീകരിച്ചിട്ടുണ്ട്.
പുതിയ കേസുകളിൽ മക്കയിൽ 178, ഖാമിസ് മുഷയ്ത്തിൽ 106, റിയാദിൽ 99 എന്നിങ്ങനെയാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്.