ദോഹ. കോവിഡ് ഭീതി ഒഴിയുന്ന ഖത്തറില്‍ ഏതാനും ദിവസങ്ങള്‍ക്കു ശേഷം രോഗമുക്തരേക്കാള്‍ പുതിയ രോഗികളുടെ എണ്ണത്തില്‍ നേരിയ വര്‍ധന. 24 മണിക്കൂറിനിടെ കോവിഡ്-19 പരിശോധനാ വിധേയമാക്കിയ 5,134 പേരില്‍ 307 പേര്‍ക്ക് രോഗം സ്ഥിരീകരിച്ചു . എന്നാല്‍ രോഗമുക്തി നേടിയത് 286 പേര് മാത്രമാണ്. ഇന്ന് രണ്ടു മരണങ്ങള് കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ കോവിഡ് മരണങ്ങള് 171 ആയി. 63 വയസ് ഉള്ളവരാണ് ഇന്നു മരിച്ച രണ്ടുപേരും. 3,154 പേര് മാത്രമാണ് ഇപ്പോള്‍ രോഗികളായുള്ളത്. ഇതില്‍ വിവിധ ആശുപത്രികളില്‍ ഉള്ളത് 420 പേരാണ്. ഇവരില്‍ 91 പേര് ഐസിയുവിലാണ്. ഖത്തറില്‍ ഇതിനോടകം രോഗമുക്തരായത് 1,07,135 പേരാണ്. 4,92,569 പരിശോധനകളാണ് ഇതുവരെ നടത്തിയത്.