അഹമ്മദാബാദ്: കൊറോണക്കെതിരായി ഗുജറാത്തിലെ അഹമ്മദാബാദില്‍ നടക്കുന്ന പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് അഭിനന്ദനം അറിയിച്ച് വേള്‍ഡ് ഹെല്‍ത്ത് ഓര്ഗനൈസേഷന്. ഇതിന് പുറമെ കൊറോണക്കെതിരെ നഗരത്തില്‍ നടപ്പാക്കുന്ന വിവിധ പ്രവര്‍ത്തനങ്ങള്‍ പഠന വിധേയമാക്കാന്‍ ഡബ്ല്യുഎച്ച്ഒ തീരുമാനിച്ചതായും ഗുജറാത്ത് സര്‍ക്കാര്‍ വ്യക്തമാക്കി. ധന്വന്തരി രാത്ത്, 104 ഫിവര്‍ ഹെല്പ്പ്ലൈന്, സഞ്ജീവനി വന്‍ തുടങ്ങിയ സംരംഭ നീക്കങ്ങള്‍ക്കും ഡബ്ല്യുഎച്ച്ഒ അഭിനന്ദനം അറിയിച്ചു. കൊറോണക്കെതിരെ ഇന്ത്യയിലെ വിവിധ സ്വകാര്യ ആശുപത്രികളുടെ പങ്കാളിത്തവും പ്രവര്‍ത്തനങ്ങളും ഡബ്ല്യുഎച്ചഒ പഠന വിധേയമാക്കും.
ആദ്യ ഘട്ടത്തില്‍ രോഗബാധിതര്‍ സംസ്ഥാനത്ത് ക്രമാതീതമായി ഉയര്‍ന്നെങ്കിലും, ചിട്ടയായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെ സര്‍ക്കാര്‍ ഇതിനെ പ്രതിരോധിക്കുകയായിരുന്നു. മാര്‍ച്ചില്‍ മാത്രം 64,007 പേരെയാണ് രോഗനിര്‍ണയ പരിശോധനയ്ക്ക് വിധേയമാക്കിയിരുന്നതെങ്കില് ജൂലൈ മാസത്തില്‍ ഇത് 3,91,114 ആയി ഉയര്‍ന്നു. ഐസിഎംആര്‍ നിര്‍ദ്ദേശിച്ചതിന്റെ മൂന്നിരട്ടി വരുമിത്. ഐസിഎംആര്‍ നിര്‍ദ്ദേശിച്ച പ്രകാരം 140 ആണ് ടെസ്റ്റിംഗ് റേറ്റ്. എന്നാല്‍ ഗുജറാത്തില്‍ ഇത് ഒരു ദിവസം 410.83 വരും. രോഗനിര്‍ണയ പരിശോധന ഇവിടെ ഓരോ ദിവസവും വര്‍ദ്ധിപ്പിച്ച് കൊണ്ടിരിക്കുകയാണ്. ഗുജറാത്തില്‍ മാത്രം ഇതുവരെ 7,64,77 പേരെയാണ് രോഗ നിര്‍ണയ പരിശോധനയ്ക്ക് വിധേയരാക്കിയിട്ടുള്ളത്. കഴിഞ്ഞ മാസങ്ങളിലേതിനെ അപേക്ഷിച്ച് ഏറ്റവും ഉയര്‍ന്ന പരിശോധന നിരക്കാണിത്. മെയില്‍ 1,47,923ഉം ജൂണില്‍ 1,61,733 പേരെയും പരിശോധിച്ചിട്ടുണ്ട്.
ഗുജറാത്തില്‍ രോഗമുക്തി നേടുന്നവരുടേയും വളരെ ഉയര്‍ന്ന നിരക്കാണുള്ളത്. 73.09 ശതമാനമാണ് രോഗമുക്തി നിരക്ക്. മറ്റ് സംസ്ഥാനങ്ങളെ അപേക്ഷിച്ച് വളരെ മികച്ചതാണിത്. ആദ്യത്തേതിനെ അപേക്ഷിച്ച് കൊറോണ മരണനിരക്കും വളരെ കുറവാണ്. 3.97 ശതമാനം വരുമിത്.
മികച്ച പ്രതിരോധത്തിനായി ‘ടെസ്റ്റിംഗ്, ട്രാക്കിംഗ്, ട്രീറ്റ്മെന്റ’ എന്ന ഒറ്റ മാര്‍ഗമാണ് തങ്ങള്‍ സ്വീകരിക്കുന്നതെന്ന് ഗുജറാത്ത് മുഖ്യമന്ത്രി വിജയ് രൂപാണി പറഞ്ഞു. മാര്‍ച്ച് 19നാണ് ഇവിടെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്യുന്നത്. രോഗബാധിതരായ രോഗികളെ കണ്ടെത്തുന്നതിന് മുനിസിപ്പല്‍ അധികൃതര്‍ വഴി നഗരങ്ങളില്‍ വീടുതോറുമുള്ള ആരോഗ്യ പരിശോധന നടത്തണമെന്നും മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചിട്ടുണ്ട്. നിലവില്‍ 61,000ത്തോളം പേരാണ് ഗുജറാത്തിലെ വിവിധ ആശുപത്രികളിലായി ചികിത്സയിലുള്ളത്.