വിശാഖപട്ടണം: ഹിന്ദുസ്ഥാന്‍ ഷിപ്പ് യാര്‍ഡില്‍ ക്രെയിന്‍ തകര്‍ന്ന് വീണ് 11 മരണം. ഭാരപരീക്ഷണം നടത്തുന്നതിനിടയിലാണ് അപകടം നടന്നത്. മരിച്ചവരില്‍ നാലു പേര് തുറമുഖ ജീവനക്കാരും ബാക്കിയുള്ളവര്‍ കരാര്‍ ജീവനക്കാരുമാണ്. കൂടുതല്‍ പേര് ക്രെയിനിനടിയില്പ്പെട്ടിട്ടുണ്ടാകമെന്നാണ് സംശയം. രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്.
അടുത്തിടെ വിശാകപട്ടണത്തു നടക്കുന്ന രണ്ടാമത്തെ വലിയ അപകടമാണ് ഇത്. മൂന്ന് മാസം മുമ്പ് വിശാഖപട്ടണത്തെ എല്‍ജി പോളിമര്‍സ് ഫെസിലിറ്റി എന്ന കെമിക്കല്‍ പ്ലാന്റില്‍ വാതകം ചോര്‍ന്നതിനെ തുടര്‍ന്ന് രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ 11 പേര് മരിച്ചിരുന്നു. ആയിരത്തിലധികം പേര് രോഗികളാവുകുയും ചെയ്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും വിശാഖപട്ടണത്ത് അപകടം നടക്കുന്നത്.