ന്യൂഡല്‍ഹി: ജമ്മു കശ്മീരിലേക്ക് പാകിസ്താന് ഭീകരരെ അയക്കുകയാണെന്ന് സൈന്യത്തിന്റെ 15 കോര്‍സ് കമാന്‍ഡര്‍ ലഫ്. ജനറല്‍ ബിഎസ് രാജു. ഫിനാന്‍ഷ്യല്‍ ആക്ഷന്‍ ടാസ്ക് ഫോഴ്സിന്റെ ഗ്രേ ലിസ്റ്റില്‍ ഉള്‍പ്പെട്ടിട്ടും പാകിസ്താന് ഭീകരരെ റിക്രൂട്ട് ചെയ്യുന്നത് തുടരുകയാണെന്നും അദ്ദേഹം പറഞ്ഞു.
എഫ്എടിഎഫിന്റെ ശക്തമായ സമ്മര്‍ദ്ദമുണ്ടായിട്ടും പാകിസ്താന്റെ പ്രവര്‍ത്തനങ്ങളില്‍ യാതൊരു മാറ്റവും സംഭവിച്ചിട്ടില്ല. കശ്മീരിലേക്ക് പാകിസ്താന് നിരന്തരം ഭീകരരെ അയക്കുന്നു. ഭീകരര്‍ പാകിസ്താനില്‍ നിന്നാണ് എത്തുന്നത് എന്നതിന് വ്യക്തമായ തെളിവുകള്‍ ഉണ്ടെന്നും ബിഎസ് രാജു വ്യക്തമാക്കി.
ഭീകരര്‍ക്ക് പാകിസ്താനില്‍ പൂര്‍ണ സ്വാതന്ത്ര്യമാണ് ലഭിക്കുന്നത്. ബോധപൂര്‍വ്വം പ്രശ്നങ്ങള്‍ സൃഷ്ടിക്കാന്‍ പാകിസ്താന്റെ ഭാഗത്തു നിന്നുമുള്ള ശ്രമങ്ങള്‍ തുടരുകയാണ്. കറുത്ത വാവ് ദിവസമാണ് ഭീകരര്‍ നുഴഞ്ഞുകയറ്റത്തിനായി തെരഞ്ഞെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. പ്രാദേശിക ഭീകരരേക്കാള്‍ വിദേശ ഭീകരര്‍ കൂടുതല്‍ പരിശീലനം നേടിയവരാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.