പാലക്കാട് ജില്ലയിൽ ഇന്ന് 47 പേർക്ക് കൊറോണ സ്ഥിരീകരിച്ചു. 22 പേർക്ക് സമ്പർക്കത്തിലൂടെയാണ് രോഗബാധ ഉണ്ടായത്. ഇതര സംസ്ഥാനങ്ങളിൽ നിന്ന് വന്ന 8 പേർ, വിവിധ രാജ്യങ്ങളിൽ നിന്ന് വന്ന 13 പേർ,ഉറവിടം അറിയാത്ത രോഗബാധ ഉണ്ടായ 4 പേർ എന്നിവരും ഇന്ന് രോഗം സ്ഥിരീകരിച്ചവരിൽ ഉൾപ്പെടുന്നു.
ജില്ലയിലിന്ന് 42 പേർക്ക് രോഗമുക്തി ഉള്ളതായും അധികൃതർ അറിയിച്ചു.ഇതോടെ ജില്ലയിൽ ചികിത്സയിലുള്ളവരുടെ എണ്ണം 411 ആയി.
തൃശൂർ ജില്ലയിൽ 76 പേർക്കാണ് ഇന്ന് കൊറോണ സ്ഥിരീകരിച്ചത്. 53 പേർക്കു സന്പർക്കത്തിലൂടെയാണു രോഗം പടർന്നത്. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽനിന്നും വന്ന 23 പേർക്കും രോഗം സ്ഥിരീകരിച്ചു. 54 പേർ രോഗമുക്തരായി. ഇതോടെ ആകെ നെഗറ്റീവ് കേസുകൾ 1026 ആയി. ജില്ലയിൽ ചികിത്സയിൽ കഴിയുന്നത് 490 പേരാണ്.