എറണാകുളം ജില്ലയിൽ ഇന്ന് 59 പേർക്കാണ് കൊറോണ സ്ഥിരീകരിച്ചത്. 38 പേർക്ക് വൈറസ്ബാധയുണ്ടായത് സമ്പർക്കത്തിലൂടെയായിരുന്നു. 886 പേരാണ് രോഗം സ്ഥിരീകരിച്ചു ചികിത്സയിൽ തുടരുന്നത്.
കഴിഞ്ഞ ദിവസങ്ങളിലേക്കാൾ ഇന്ന് രോഗികളുടെ എണ്ണത്തിൽ കുറവുണ്ടായതായാണ് വിലയിരുത്തൽ . ഫോർട്ട് കൊച്ചി മേഖലയിൽ മാത്രം ഇന്ന് 10 പേർക്കാണ് വൈറസ്ബാധ സ്ഥിരീകരിച്ചത്. 4 നാവികസേനാ ഉദ്യോഗസ്ഥർക്കും എറണാകുളം ജനറൽ ആശുപത്രിയിലെ സ്റ്റാഫ് നഴ്സിനും ഇന്ന് രോഗബാധയുണ്ടായി.
കഴിഞ്ഞ ദിവസം മരണപ്പെട്ട സോഷ്യലിസ്റ്റ് പാർട്ടി നേതാവ് ദേവസി ആലുങ്കലിന്റെ കൊറോണ പരിശോധനാ ഫലം പോസിറ്റീവ് ആണെന്ന് ഇന്ന് സ്ഥിരീകരിച്ചിരുന്നു. കൊറോണ സ്ഥിരീകരിച്ചു എറണാകുളം മെഡിക്കൽ കോളേജിൽ ചികിത്സയിൽ തുടരുന്ന 8 രോഗികളുടെ ആരോഗ്യനില ഗുരുതരമായി തുടരുകയാണ്.