തിരുവനന്തപുരം: സംസ്ഥാനത്ത് ആശങ്ക വര്‍ധിപ്പിച്ച് ആരോഗ്യപ്രവര്‍ത്തകരിലെ രോഗബാധ. ഇന്ന് മാത്രം 24 ആരോഗ്യപ്രവര്‍ത്തകര്‍ക്കാണ് കൊറോണ ബാധിച്ചത്. തിരുവനന്തപുരം ജില്ലയിലെ ആരോഗ്യപ്രവര്‍ത്തകരിലാണ് രോഗവ്യാപനം വര്‍ധിച്ചു വരുന്നത്.
ഇന്ന് മാത്രം തിരുവനന്തപുരം ജില്ലയിലെ 14 പേര്‍ക്കാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് ജില്ലയിലെ 2 പേര്‍ക്കും കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, തൃശൂര്‍, മലപ്പുറം, കണ്ണൂര്‍ ജില്ലകളിലെ ഒന്നും വീതം ആരോഗ്യപ്രവര്‍ത്തകര്‍ക്കുമാണ് പുതുതായി രോഗം സ്ഥിരീകരിച്ചത്.
അതേസമയം, തൃശൂര്‍ ജില്ലയിലെ 11 കെ.എസ്.ഇ ജീവനക്കാര്‍ക്കും, 5 കെ.എല്‍.എഫ്. ജീവനക്കാര്‍ക്കും, എറണാകുളം ജില്ലയിലെ 4 ഐ.എന്‍.എച്ച്.എസ്. ജീവനക്കാര്‍ക്കും രോഗ ബാധ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.