മോസ്കോ: ജനങ്ങള്‍ക്കിടയില്‍ കൊറോണ വാകിസിനേഷന് നടപടികള്‍ ആരംഭിക്കാനൊരുങ്ങി റഷ്യ. ഒക്ടോബറിലാണ് റഷ്യയില്‍ ജനങ്ങള്‍ക്കിടയില്‍ കൊറോണ വാക്സിനേഷന് നടപടി ആരംഭിക്കുന്നത്. ഡോക്ടര്‍മാര്‍ക്കും അധ്യാപകര്ക്കുമാകും ആദ്യഘട്ടത്തില്‍ പ്രതിരോധ വാക്സിന് നല്‍കുകയെന്നാണ് റിപ്പോര്‍ട്ടുകള്‍. പ്രതിരോധ വാക്സിന് ഈ മാസം അന്തിമ അനുമതി നല്‍കുമെന്നാണ് സൂചനകള്‍.
കൊറോണ വൈറസ് വ്യാപനം വര്‍ധിക്കുന്ന സാഹചര്യത്തില്‍ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ പ്രതിരോധ വാക്സിന് വികസിപ്പിക്കാനുള്ള പരിശ്രമങ്ങള്‍ തുടര്‍ന്നു കൊണ്ടിരിക്കുകയാണ്. മോസ്കോയിലെ ഗമേലെയ ഇന്‍സ്റ്റിറ്റ്യൂട്ട് വാക്സിന്റെ മനുഷ്യരിലുള്ള പരീക്ഷണം പൂര്‍ത്തിയാക്കിയെന്നും രജിസ്ട്രേഷന് നടപടികള്‍ പുരോഗമിക്കുകയാണെന്നും റഷ്യന്‍ ആരോഗ്യ മന്ത്രി അവകാശപ്പെട്ടതായും അന്താരാഷ്ട്ര മാദ്ധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.
ഒക്ടോബറില്‍ വാക്സിന് തയ്യാറാകുമെന്നും ഡോക്ടര്‍മാര്‍ക്കും അധ്യാപകര്ക്കുമായിരിക്കുമായിരിക്കും ആദ്യഘട്ടത്തില്‍ ഇത് നല്‍കുകയെന്നും അദ്ദേഹം അവകാശപ്പെട്ടതായാണ് മാദ്ധ്യമങ്ങള്‍ വ്യക്തമാക്കുന്നത്.