ദോഹ. കോവിഡ് നിയന്ത്രണ വിധേയമാകുന്നതിന്റെ സൂചന നല്കി ഖത്തറില്‍ പുതിയ രോഗികളുടെ എണ്ണം ഗണ്യമായി കുറയുന്നു. 24 മണിക്കൂറിനിടെ 3,289 പേരെ പരിശോധനാ വിധേയമാക്കിയതില്‍ 216 പേരില്‍ മാത്രമാണ് രോഗം സ്ഥിരീകരിച്ചത്. 201 പേര് രോഗമുക്തി നേടുകയും ചെയ്തു. ഇതുവരെയായി ഖത്തറില്‍ 1,10,911 പേരാണ് കോവിഡ് ബാധിതരായത്. ഇതില്‍ 1,07,578 പേരും ഇതിനകം രോഗമുക്തരായി. നിലവില്‍ രോഗികളായുള്ളത് 3,159 പേരാണ്. ഇതില്‍ 397 പേര് മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 75 പേര് ഗുരുതരാവസ്ഥയിലാണ്. 174 പേരാണ് കോവിഡ ബാധിച്ച് ഖത്തറില്‍ മരണമടഞ്ഞത്. രാജ്യാന്തരതലത്തില്‍ ഏറ്റവും കുറഞ്ഞ രണ്ടാമത്തെ മരണനിരക്കാണിത്.