ദോഹ. ഖത്തറിലേക്ക് മടങ്ങിയെത്താനുള്ള എക്സെപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റിന് ഖത്തര്‍ പോര്‍ട്ടലിലൂടെ(ഹുക്കൂമി) ഇന്നു(ആഗസ്റ്റ് 1) മുതല്‍ അപേക്ഷിക്കാം. സര്‍ക്കാര്‍, പൊതു-സ്വകാര്യ മേഖല സ്ഥാപനങ്ങളില്‍ ജോലിയുള്ളവര്‍ക്ക് തിരിച്ചെത്താന്‍ സൗകര്യമൊരുക്കുന്ന താല്‍ക്കാലിക സംവിധാനമാണിത്. ഖത്തര്‍ ഐഡി ഉള്ള പ്രവാസികള്‍ക്കും വ്യാപാര പ്രതിനിധികള്‍ക്കും സന്ദര്‍ശകര്‍ക്കും പെര്‍മിറ്റ് ലഭിച്ചാലേ രാജ്യത്തേക്കു മടങ്ങിയെത്താന്‍ കഴിയൂ. തൊഴിലാളികള്‍ക്കായി കമ്പനിയും കുടുംബാംഗങ്ങള്‍ക്കായി ക്യുഐഡിയുള്ള വ്യക്തിയുമാണ് അപേക്ഷിക്കേണ്ടത്.
അപേക്ഷിക്കുന്നതിനു ഖത്തര്‍ പോര്‍ട്ടലില്‍ https://portal.www.gov.qa/wps/portal/qsports/ എന്ന ലിങ്കില്‍ ക്ലിക്ക് ചെയ്ത് രജിസ്ട്രേഷന് പൂര്‍ത്തിയാക്കാം. ഇതിനായി ഖത്തര്‍ പോര്‍ട്ടലില്‍ പുതിയ അക്കൗണ്ട് തുറക്കണം. ഇതിന് ഖത്തറിലെ മൊബൈല്‍ നമ്പര്‍ ആവശ്യമാണ്. ഈ നമ്പറിലാവും പിന്നീടുള്ള ആശയവിനിമയങ്ങള്‍. രജിസ്റ്റര്‍ ചെയ്ത് ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ അറിയിപ്പ് ഇ-മെയിലായി ലഭിക്കും. അപേക്ഷിക്കുമ്പോള്‍ ലഭിക്കുന്ന ആര്‍പിടി നമ്പര്‍ പോര്‍ട്ടലില്‍ നല്കിയാല് സ്റ്റാറ്റസ് മനസിലാക്കാം. ഒരേ സമയം ഒരുപാടുപേര് രജിസ്ട്രേഷനു ശ്രമിക്കുമെന്നതിനാല്‍ സാങ്കേതിക തടസം നേരിടാ. അങ്ങനെ വന്നാല്‍ കുറച്ചു കഴിഞ്ഞ് വീണ്ടും ശ്രമിക്കാം. സംശയദൂരീകരണത്തിന് ഖത്തറിലുള്ളവര്‍ക്ക് 109 എന്ന നമ്പറിലും പുറത്തുള്ളവര്‍ക്ക് +974 44069999 എന്ന നമ്പറിലും വിളിക്കാം. പെര്‍മിറ്റ് ഇ-മെയിലില്‍ ലഭിക്കും. ഇതിന്റെ പ്രിന്റും കോവിഡ് നെഗറ്റിവ് സര്‍ട്ടിഫിക്കറ്റും യാത്രാവേളയില്‍ കൈയില്‍ കരുതണം.