റിയാദ് : സൗദി അറേബ്യയിൽ 86 ശതമാനം രോഗികളും കൊറോണ ബാധയിൽ നിന്നും രോഗമുക്തി നേടിയാതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. രാജ്യത്ത് രോഗ ബാധിതരായ 277478 രോഗികളിൽ
237548 പേരും പൂർണ്ണമായും സുഖം പ്രാപിച്ചതോടെയാണ് രോഗമുക്തരാകുന്നവരുടെ തോതിൽ വൻ വർദ്ധനവ് രേഖപ്പെടുത്തിയത്.
1573 പുതിയ കൊറോണ വൈറസ് കേസുകളും 21 മരണങ്ങളും ആണ് പുതുതായി സ്ഥിരീകരിച്ചിട്ടുള്ളത്. 2887 രോഗികൾ ആണ് കൊറോണ ബാധിച്ച് രാജ്യത്ത് ഇതുവരെ മരണമടഞ്ഞത് എന്ന് മന്ത്രാലയം അറിയിച്ചു.
തലസ്ഥാന നഗരമായ റിയാദ് ഒഴികെ രാജ്യത്തെ എല്ലാ നഗരങ്ങളിലും ഗവർണറേറ്റുകളിലും 100 ൽ താഴെ കേസുകൾ മാത്രമാണ് പുതിയതായി റിപ്പോർട്ട് ചെയ്തിട്ടുള്ളത്.
സജീവമായ 37043 കേസുകളിൽ 2016 രോഗികളുടെ നില ഗുരുതരമായി തുടരുന്നു എന്നും മന്ത്രാലയം പ്രസ്താവനയിലൂടെ വ്യക്തമാക്കി.