ചണ്ഡിഗഡ്: പഞ്ചാബിലെ വിവിധ ജില്ലകളില്‍ വിഷമദ്യം കഴിച്ച് മരിച്ചവരുടെ എണ്ണം 86 ആയി. സംഭവത്തില്‍ പഞ്ചാബ് പൊലീസ് 17 പേരെ കൂടി അറസ്റ്റ് ചെയ്തു. ഇതോടെ ആകെ അറസ്റ്റിലായവരുടെ എണ്ണം 25 ആയി. സംഭവത്തില്‍ ഏഴ് എക്സൈസ് ഉദ്യോഗസ്ഥരെയും ആറു പൊലീസുകാരെയും സര്‍വ്വീസില്‍ നിന്നും സസ്പെന്‍ഡ് ചെയ്യുകയും ചെയ്തിട്ടുണ്ട്. ഡെപ്യൂട്ടി സൂപ്രണ്ടുമാരും സ്റ്റേഷന് ഹൗസ് ഓഫീസര്‍മാരും ഉള്‍പ്പെടെയുള്ളവരെയാണ് സസ്പെന്‍ഡ് ചെയ്തത്.
അമൃത്സര്‍, ബട്ടാല, തരന് തരന്, എന്നീ ജില്ലകളാണ് വിഷമദ്യം കഴിച്ചുള്ള മരണം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. തരന് തരന് ജില്ലയില്‍ 63 പേരും അമൃത്സറില് 12 പേരും ബട്ടാലയില്‍ 11 പേരുമാണ് മരിച്ചത്.
സംഭവത്തില്‍ മുഖ്യമന്ത്രി അമരീന്ദര്‍ സിംഗ് നേരത്തെ ഉന്നത തല അന്വേഷണത്തിന് ഉത്തരവിട്ടിരുന്നു. മരിച്ചവരുടെ കുടുംബത്തിന് രണ്ടു ലക്ഷം രൂപ വീതം ധനസഹായവും അദ്ദേഹം പ്രഖ്യാപിച്ചിട്ടുണ്ട്.