ലഖ്നൗ: ഉത്തര്‍ പ്രദേശിലെ ക്യാബിനറ്റ് മന്ത്രി കമലാ റാണി വരുണ്‍ അന്തരിച്ചു. 62 വയസ്സായിരുന്നു. കൊറോണ ബാധമൂലം ചികിത്സയിലായിരുന്നു. മന്ത്രിസഭയില്‍ സംസ്ഥാനത്തെ സാങ്കേതിക വിദ്യാഭ്യാസ മേഖലയുടെ ചുമതലയാണ് കമലാ റാണി വരുണ്‍ വഹിച്ചിരുന്നത്.
ലഖ്നൗവിലെ രാജധാനി കൊറോണ സ്പെഷ്യല്‍ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലായിരുന്നു. കഴിഞ്ഞ 18-ാം തീയതിയാണ് കൊറോണ ബാധ സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
ശ്വാസകോശ സംബന്ധമായി അസുഖം മൂര്ഛിക്കുകയായിരുന്നുവെന്നാണ് ആശുപത്രി അധികൃതര്‍ നല്കിയ വിശദീകരണം. ദിവസങ്ങളായി വെന്റിലേറ്ററിന്റെ സഹായത്താലാണ് കഴിഞ്ഞിരുന്നതെന്നും ആശുപത്രി മേധാവി പ്രൊഫ.രാധാകൃഷ്ണ ധീമാന്‍ അറിയിച്ചു.