ഇടുക്കിയിൽ ഒരു കൊറോണ മരണം കൂടി.പനി ബാധിച്ച് നെടുങ്കണ്ടം തൂക്കുപാലം ആശുപത്രിയിയിൽ ചികിത്സയിലിരിക്കെ മരിച്ച വീട്ടമ്മയ്ക്കാണ് തുടർപരിശോധനയിൽ കൊറോണ സ്ഥിരീകരിച്ചത്.വട്ടുപാറകളത്തിൽ ഏലിക്കുട്ടി ദേവസ്യ (58) ആണ് മരിച്ചത്. ഇവർ ചികിത്സ തേടിയ ആശുപത്രിയിലെ ഡോക്ടർക്കും മുൻപ് രോഗം സ്ഥിരീകരിച്ചിരുന്നു.
സംസ്ഥാനത്ത് രണ്ട് കൊറോണ മരണം കൂടി ഇന്ന് റിപ്പോർട്ട് ചെയ്തിരുന്നു. കളമശേരി മെഡിക്കല്‍ കോളേജില്‍ ചികിത്സയിലായിരുന്ന ആലുവ കീഴ്മാട് സ്വദേശിയായ ചക്കാലപ്പറമ്പില്‍ ഗോപിയാണ് മരിച്ചത്. 70 വയസായിരുന്നു. സമ്പര്‍ക്കത്തിലൂടെയാണ് ഇയാള്‍ക്ക് രോഗ ബാധ ഉണ്ടായത്. രണ്ടാഴ്ച്ചയായി ചികിത്സയിലായിരുന്നു.
തിരുവനന്തപുരം കല്ലിയൂര്‍ സ്വദേശി ജയാനന്ദനും ഇന്ന് സംസ്ഥാനത്ത് മരണപ്പെട്ടിരുന്നു. 53 വയസായിരുന്നു. ഇന്നലെയാണ് ഇയാള്‍ക്ക് കൊറോണ വൈറസ് ബാധ സ്ഥിരീകരിച്ചത്.