ആറ്റിങ്ങൽ ഡിവൈഎസ്പിയ്ക്ക് കൊറോണ സ്ഥിരീകരിച്ചു. സ്റ്റേഷനിലെ ആറ് പോലീസുകാർക്കും കൊറോണ സ്ഥിരീകരിച്ചിട്ടുണ്ട്.
പോലീസ് ഗസ്റ്റ് ഹൗസിലെ ഒരു പോലീസുകാരനും ഒരു താൽക്കാലിക ജീവനക്കാരനും രോഗം ബാധിച്ചു. എ. ആർ ക്യാമ്പിലെ ഒരു പോലീസുകാരന് കൂടി കൊറോണ സ്ഥിരീകരിച്ചു.പൊലീസ് ആസ്ഥാനത്ത് രണ്ട് പൊലീസുകാര്‍ക്കുകൂടി ഇന്ന് കൊറോണ സ്ഥിരീകരിച്ചു.
ജില്ലാ ജയിലില്‍ 14 തടവുകാര്‍ക്ക് കൊറോണ സ്ഥിരീകരിച്ചു. ഇതില്‍ മൂന്നുപേരെ ആശുപത്രിയിലേക്കു മാറ്റി. ജയിലിന്റെ ഒരു ഭാഗം കൊറോണ ചികിത്സാകേന്ദ്രമാക്കി.
തിരുവനന്തപുരം പട്ടം തേക്കുംമൂട് ബണ്ട് കോളനിയില്‍ 17 പേര്‍ക്കു കൂടി കൊറോണ സ്ഥിരീകരിച്ചതോടെ ബണ്ട് കോളനിയില്‍ മൂന്നുദിവസത്തിനിടെ 52 പേർക്കാണ് രോഗബാധയുണ്ടായത്.