കോഴിക്കോട്: കോഴിക്കോട് പനി ബാധിച്ച് മരിച്ച ആള്‍ക്ക് കൊറോണ സ്ഥിരീകരിച്ചു.വടകര ചോമ്പാല സ്വദേശി പുരുഷോത്തമനാണ് കൊറോണ സ്ഥിരീകരിച്ചത്. കോഴിക്കോട് ചികിത്സയിലിരിക്കേയാണ് ഇയാള്‍ മരിച്ചത്. ഇതോടെ സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ചവരുടെ എണ്ണ് ഏഴായി ഉയര്‍ന്നു.
കണ്ണൂര്‍ ചക്കരക്കല്‍ സ്വദേശി സജിത്ത്, ആലുവ കീഴ്മാട് സ്വദേശി സി കെ ഗോപി, ഇടുക്കി നെടുങ്കണ്ടം സ്വദേശി ഏലിക്കുട്ടി,കാസര്‍കോട് തൃക്കരിപ്പൂര്‍ സ്വദേശി ഹുസൈനാര്ഹാജി, ഉപ്പളം സ്വദേശി ഷെഹര്‍ബാനു എന്നിവരാണ് സംസ്ഥാനത്ത് ഇന്ന് കൊറോണ ബാധിച്ച് മരിച്ച മറ്റുള്ളവര്‍. കഴിഞ്ഞ ദിവസം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പനി ബാധിച്ച് മരിച്ച 11 മാസം പ്രായമായ കുഞ്ഞിനും കൊറോണ സ്ഥിരീകരിച്ചു.