ലോകരാജ്യങ്ങളെ പിടിച്ചു കുലുക്കിയ കൊറോണ എന്ന മഹമാരിയെ അതി ജീവിച്ചു കൊണ്ടു മുന്നേറുന്ന UAE യിലെ സാമൂഹിക സാംസ്കാരിക സംഘടനകളിൽ എന്നും വേറിട്ടു നിൽക്കുന്ന അബുദാബി മലയാളി സമാജം ലോകമെമ്പാടുമുള്ള കുട്ടികൾക്കായി അണിയിച്ചൊരുക്കുന്ന അനുരാഗ് മെമ്മോറിയൽ ഓൺലൈൻ വെർച്യുൽ സമ്മർ ക്യാമ്പ് “വേനൽ പറവകൾ”നാളെ മുതൽ ഓഗസ്റ്റ് 15 വരെ.
തുടർച്ചയായ ലോക്ക് ഡൗണുകളും സ്കൂൾ അവധികളും ആയി വീട്ടിലടക്കപ്പെട്ടു പോയ കുട്ടികളെ ഊർജസ്വലരക്കേണ്ടതിന്റെ ആവശ്യകതയും മനസ്സിലാക്കി അബുദാബി മലയാളി സമാജം എല്ലാ വർഷങ്ങളിലും നടത്തി വരുന്ന അനുരാഗ് മെമ്മോറിയൽ സമ്മർ ക്യാമ്പ് ഇത്തവണ വ്യത്യസ്ത ആശയങ്ങൾ ഉൾപ്പെടുത്തി വളരെ വിപുലമായ രീതിയിൽ ആഗസ്ത് മാസം 3 തീയതി മുതൽ 15 വരെ ഓൺലൈനായി സമ്മർ ക്യാമ്പ് ആരംഭിക്കുന്നു..
കുട്ടികൾക്കായി മികച്ച രീതിയിൽ ക്യാമ്പുകൾ കൈകാര്യo ചെയ്യുന്ന അധ്യാപകനായ.അലക്സ് താളൂപ്പാടം നയിക്കുന്ന ക്യാമ്പിൽ വിവിധ വിഷയങ്ങളിൽ പ്രാവീണ്യം നേടിയ ബഹുമുഖ പ്രതിപകളായ .എം.എൻ കാരശ്ശേരി, സന്തോഷ് കീഴാറ്റൂർ, നികേഷ്കുമാർ, സിപ്പി പള്ളിപ്പുറം, .ചിക്കൂസ് ശിവൻ, ബൈജു ജോസഫ് താളൂപ്പാടത്ത്, ബേബി മാത്യു സോമതീരം, ഇബ്രാഹിം ബാദുഷ, ഇആർ.ബി ഗോപകുമാർ, രമേശ് ജി പറവൂർ,.മണിബാബു, രാജു മാത്യു, അഡ്വ.ആയിഷ സാകിർ,റോഷ്നി മാത്യു എന്നിവർ പങ്കെടുക്കുന്ന അബുദാബി മലയാളീ സമാജത്തിന്റെ വേനൽപറവകൾ സമ്മർക്യാമ്പിൽ,കളിയും ചിരിയും കഥകളും നാടൻ പാട്ടുകളും ഉൾപ്പടെ വിനോദവും വിജ്ഞാനവും കൂട്ടിയിണക്കികൊണ്ടാണ് സമ്മർ ക്യാമ്പ് നടക്കുന്നത് എന്നു സമാജം പ്രസിഡന്റ് ഷിബു വർഗീസ് ജനറൽ സെക്രട്ടറി ജയരാജ് ക്യാമ്പ് കൺവീനർ രേഖിൻ സോമൻ എന്നിവർ പത്രക്കുറിപ്പിൽ അറിയിച്ചു.