സാധാരണയിൽനിന്ന് വ്യത്യസ്തമായായിരുന്നു യു.എ.ഇ രാഷ്ട്ര നേതാക്കളുടെ ഇത്തവണത്തെ പെരുന്നാൾ ദിനാഘോഷം .യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് അൽ മക്തൂം, അബുദാബി കിരീടാവകാശിയും യുഎഇ ഉപസർവസൈന്യാധിപനുമായ ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ എന്നിവരുടെ നേതൃത്വത്തിൽ യു.എ.ഇയുടെ ചൊവ്വാ ദൗത്യത്തിനു പിന്നിൽ പ്രവർത്തിച്ച ശാസ്ത്ര സംഘത്തെ പെരുന്നാൾ ദിനത്തിൽ ആദരിച്ചു.അബുദാബി ഖസർ അൽ വതനിൽ ആയിരുന്നു പരിപാടി.ശാസ്ത്രജ്ഞർ, എൻജിനീയർമാർ, സാങ്കേതിക വിദഗ്ധർ എന്നിവരുൾപ്പെട്ട സംഘത്തെയാണ് ആദരിച്ചത്. വികസന ഭാവിയിലേക്കുള്ള വൻ കുതിപ്പിനാണ് ചൊവ്വാ ദൗത്യത്തിലൂടെ രാജ്യം തുടക്കമിട്ടതെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ റാഷിദ് പറഞ്ഞു. ബഹിരാകാശ മേഖലയിൽ അറബ് മേഖലയുടെ വൻ നേട്ടമാണ് ചൊവ്വാ പദ്ധതിയെന്ന് ഷെയ്ഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ അഭിപ്രായപ്പെട്ടു . കഴിഞ്ഞമാസം 20നാണ് ജപ്പാനിലെ തനെഗഷിമ ബഹിരാകാശ കേന്ദ്രത്തിൽ നിന്നു യുഎഇയുടെ ചൊവ്വാ പേടകം വിക്ഷപിച്ചത് .ദുബായ് കിരീടാവകാശിയും യുഎഇ ധനമന്ത്രി ഷെയ്ഖ് ഹംദാൻ ബിൻ റാഷിദ് അൽ മക്തൂം, ഉപപ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ലഫ്.ജനറൽ ഷെയ്ഖ് സെയിഫ് ബിൻ സായിദ് അൽ നഹ്യാൻ, ഉപപ്രധാനമന്ത്രിയും പ്രസിഡൻഷ്യൽകാര്യ മന്ത്രിയുമായ ഷെയ്ഖ് മൻസൂർ ബിൻ സായിദ് അൽ നഹ്യാൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.