ദോഹ. വന്ദേഭാരത് മിഷന്റെ അഞ്ചാംഘട്ടത്തില്‍ ഖത്തറില്‍ നിന്ന് വിവിധ ഇന്ത്യന്‍ നഗരങ്ങളിലേക്കു പ്രഖ്യാപിച്ച ഏതാനും വിമാനങ്ങള്‍ എയര്‍ ഇന്ത്യയും ഇന്‍ഡിഗോയും റദ്ദാക്കി. ആഗസ്റ്റ് മൂന്നിന്(തിങ്കള്‍) പുറപ്പെടേണ്ട ദോഹ-മംഗലാപുരം, അഞ്ചിനുള്ള ഹൈദരാബാദ്, ആറിലെ ബെംഗളരൂ, ഏഴിനുള്ള ചെന്നൈ, ഒന്‍പതിലെ ന്യൂഡല്‍ഹി സര്‍വീസുകളാണ് എയര്‍ഇന്ത്യ റദ്ദാക്കിയത്. ആഗസ്റ്റ് മൂന്നിനുള്ള ചെന്നൈ, നാലിനുള്ള ലക്നൗ വിമാനങ്ങളാണ് റദ്ദാക്കിയത്. ഈ വിമാനങ്ങളിലേക്ക് ടിക്കറ്റ് എടുത്തവര്‍ വിമാനക്കമ്പനികളുമായി ബന്ധപ്പെടണമെന്ന് ഖത്തറിലെ ഇന്ത്യന്‍ എംബസി ട്വിറ്ററില്‍ അറിയിച്ചു. തിങ്കള്‍ രാവിലെയുള്ള തിരുവനന്തപുര, രാത്രി 10.10നുള്ള കൊച്ചി വിമാനങ്ങള്‍ക്കു മാറ്റമില്ല. 5ന്(ബുധന്‍) കോഴിക്കോട്ടേക്കും 10ന്(തിങ്കള്‍) കണ്ണൂരേക്കുമുള്ള വിമാനങ്ങളില്‍ ഓണ്‍ലൈന്‍ ടിക്കറ്റ് ബുക്കിങ് തുടരുന്നുണ്ട്.