ദോഹ.ഖത്തറില്‍ പുതിയ കോവിഡ് രോഗികളുടെ എണ്ണം ഇരുനൂറില്‍ താഴെയെത്തി. 196 പേര്‍ക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗം സ്ഥിരീകരിച്ചത്. 1,870 പേരെയാണ് പരിശോധനാ വിധേയമാക്കിയത്. ഇതോടെ ആകെ പരിശോധനകള്‍ 5,00,536 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 201 പേരാണ് രോഗമുക്തി നേടിയത്.ഇതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,07,779 ആയി. ഇതുവരെയായി ഖത്തറില്‍ 1,11,107 പേരാണ് കോവിഡ് ബാധിതരായത്. നിലവില്‍ രോഗികളായുള്ളത് 3,151 പേരാണ്. ഇതില്‍ 398 പേര് മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 76 പേര് ഗുരുതരാവസ്ഥയിലാണ്. ഇന്നു മൂന്നു രോഗികള്‍ കൂടി മരണമടഞ്ഞതോടെ ആകെ കോവിഡ് മരണങ്ങള് 177 ആയി. 48, 60, 71 വയസുകാരാണ് ഇന്നു മരിച്ചത്.