ന്യൂഡല്‍ഹി: കൊറോണ പ്രതിരോധം ശക്തമാക്കി ഇന്ത്യ. ഇതിന്റെ ഭാഗമായി പരിശോധനകളുടെ എണ്ണത്തില്‍ ഇന്ത്യ മറ്റൊരു നാഴികക്കല്ല് പിന്നിട്ടിരിക്കുകയാണ്. ഇതുവരെ നടത്തിയ പരിശോധനകളുടെ എണ്ണം 2 കോടി കഴിഞ്ഞു. 2,02,02,858 സാമ്പിളുകളാണ് രാജ്യത്ത് പരിശോധിച്ചിരിക്കുന്നത്.
കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,81,027 സാമ്പിളുകളാണ് പരിശോധിച്ചത്. ഇതോടെ ദശലക്ഷത്തിലെ പരിശോധനകളുടെ എണ്ണം 14,640 ആയി ഉയര്‍ന്നു. 24 സംസ്ഥാനങ്ങളിലും കേന്ദ്രഭരണ പ്രദേശങ്ങളിലും ദശലക്ഷത്തിലെ പരിശോധന ദേശീയ ശരാശരിയേക്കാള്‍ കൂടുതലാണ്.
രാജ്യത്തെ കൊറോണ പരിശോധന ശൃംഖലയും ശക്തിപ്രാപിച്ചുകൊണ്ടിരിക്കുകയാണ്. ലാബുകളുടെ എണ്ണത്തിലുണ്ടാകുന്ന വര്‍ധനയാണ് രോഗവ്യാപനം കണ്ടെത്തുന്നതില്‍ നിര്‍ണായകമാകുന്നത്. 914 സര്‍ക്കാര്‍ ലാബുകളും 434 സ്വകാര്യ ലാബുകളും ഉള്‍പ്പെടെ 1,348 ലാബുകളാണ് കൊറോണ പരിശോധനയ്ക്കായുള്ളത്.