ജനീവ: ലോകത്ത് കൊറോണ വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ കൂടുതല്‍ മുന്നറിയിപ്പുമായി ലോകാരോഗ്യ സംഘടന. കൊറോണ എന്ന അതിസങ്കീര്‍ണ്ണമായ പ്രശ്നം പരിഹരിക്കാന്‍ സാധിക്കുന്ന അത്ഭുതവിദ്യകളൊന്നും നിവവിലില്ല. ഇനി ഉണ്ടാകാന്‍ പോകുന്നില്ലെന്നും സംഘടന മുന്നറിയിപ്പ് നല്കുന്നു. കൊറോണ പ്രതിരോധ വാക്സിനായി ലോകം കാത്തിരുക്കുന്ന സാഹചര്യത്തിലാണ് സംഘടനയുടെ മുന്നറിയിപ്പ് .
നിരവധി വാക്സിനുകള്‍ മൂന്നാം ഘട്ട പരീക്ഷണത്തിലാണ്. ആളുകളെ വൈറസ് ബാധയില്‍ നിന്ന് രക്ഷിക്കാന്‍ സഹായിക്കുന്ന ഫലപ്രദമായ വാക്സിനുകള്‍ കണ്ടെത്തുമെന്ന പ്രതീക്ഷയിലാണ് ലോകം മുഴുവന്‍. എന്നാല്‍ കൊറോണയെ പ്രതിരോധിക്കാന്‍ നിലവില്‍ അത്ഭുതങ്ങളൊന്നുമില്ല, ഇനി ഉണ്ടാകണമെന്നുമില്ലെന്ന് ലോകാരോഗ്യ സംഘടന മേധാവി വ്യക്താമാക്കി.
മൂന്നു മാസങ്ങള്‍ക്ക് മുമ്പ് ലോകാരോഗ്യ സംഘടനയുടെ കൊറോണ അടിയന്തര സമിതി കൂടുമ്പോള്‍ ഉണ്ടായിരുന്നതിനേക്കാള്‍ രോഗികള്‍ അഞ്ചു മടങ്ങ് വര്‍ധിച്ച് 1.75 കോടിയായി. കൊറോണ മരണങ്ങള് മൂന്നിരട്ടിയായി 68,000ത്തിലെത്തിയെന്നും സംഘടന വ്യക്തമാക്കി.