ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദി പറഞ്ഞ് അഫ്ഗാനിസ്താന് പ്രസിഡന്റ് അഷ്റഫ് ഗാനി. അഫ്ഗാനിസ്താനില്‍ ഭക്ഷണത്തിനും മരുന്നിനും ആവശ്യം വന്നപ്പോള്‍ പ്രധാനമന്ത്രി നടത്തിയ കാര്യക്ഷമമായ ഇടപെടലിനാണ് അഷ്റഫ് ഗാനി നന്ദി പറഞ്ഞിരിക്കുന്നത്. ഫോണിലൂടെയാണ് ഇരു നേതാക്കളും ആശയവിനിമയം നടത്തിയത്.
അഫ്ഗാനിസ്താനിലെ ജനങ്ങളുടെ സമാധാനവും സമൃദ്ധിയും സംരക്ഷിക്കാന്‍ ഇന്ത്യ പ്രതിജ്ഞാബദ്ധമാണെന്ന് പ്രധാനമന്ത്രി അറിയിച്ചു. മേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ടും ഇരുനേതാക്കളും ചര്‍ച്ച നടത്തി. ഉഭയകക്ഷി താത്പ്പര്യങ്ങള്‍ സംരക്ഷിക്കാനുള്ള പ്രതിജ്ഞാബദ്ധതയും ഇരു നേതാക്കളും പങ്കുവെച്ചു. ഇരുവരും ഈദ്-അല്‍-അദ ആശംസകളും അറിയിച്ചു. പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്.