കാസര്‍ഗോഡ്: കാസര്‍ഗോഡ് യുവാവ് നാലുപേരെ വെട്ടിക്കൊന്നു. പൈവളിഗെ പഞ്ചായത്തിലെ കനിയാലയിലാണ് സംഭവം. മാനസിക അസ്വാസ്ഥ്യമുള്ള യുവാവാണ് ബന്ധുക്കളായ നാലുപേരെ വെട്ടിക്കൊന്നത്. തിങ്കളാഴ്ച വൈകീട്ട് ആറരയോടെയാണ് നാടിനെ നടുക്കിയ സംഭവം നടന്നത്.
സദാശിവ, വിട്ല, ദേവസി, ബാബു എന്നിവരാണ് കൊല്ലപ്പെട്ടത്.ബന്ധുവായ ഉദയന്‍ എന്ന യുവാവാണ് കൊലപ്പെടുത്തിയത്. ഇയാള്‍ കടുത്ത മാനസിക പ്രശ്നങ്ങളുള്ളയാളാണ് എന്നാണ് ലഭിക്കുന്ന വിവരം. ഉദയന്റെ അമ്മാവന്മാരടക്കമുള്ളവരാണ് കൊല്ലപ്പെട്ടത്.വിവരമറിഞ്ഞ് ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തിയിട്ടുണ്ട്.