ബംഗളൂരു: കൊറോണ സ്ഥിരീകരിച്ച കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയുടെ ആരോഗ്യനില തൃപ്തികരമെന്ന് ഡോക്ടര്‍മാര്‍. മണിപ്പാല്‍ മെഡിക്കല്‍ കോളേജിലാണ് അദ്ദേഹം ചികിത്സയിലുള്ളത്. ഇന്ന് രാവിലെയാണ് അദ്ദേഹത്തിന് കൊറോണ സ്ഥിരീകരിച്ചുകൊണ്ടുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നത്.
‘ഓഗസ്റ്റ് 2നാണ് നേരിയ രോഗലക്ഷണങ്ങളുമായി കര്‍ണാടക മുഖ്യമന്ത്രി ബി.എസ് യെദ്യൂരപ്പയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നിലവില്‍ അദ്ദേഹത്തിന്റെ ആരോഗ്യനില തൃപ്തികരമാണ്. അദ്ദേഹം വിദഗ്ധ ഡോക്ടര്‍ സംഘത്തിന്റെ നിരീക്ഷണത്തിലാണ്’. മണിപ്പാല്‍ മെഡിക്കല്‍ കോളേജ് അധികൃതര്‍ അറിയിച്ചു.
77 കാരനായ യെദ്യൂരപ്പയ്ക്കൊപ്പം അദ്ദേഹത്തിന്റെ സഹപ്രവര്‍ത്തകരായ സി.ടി.രവി, ആനന്ദ് സിംഗ്, ബി.സി. പട്ടേല്‍ എന്നിവര്‍ക്ക് നേരത്തേ കൊറോണ സ്ഥിരീകരിച്ചിരുന്നു. ഇന്നലെ രാത്രി വൈകിയാണ് യെദ്യൂരപ്പയുടെ പരിശോധന ഫലം പോസിറ്റീവായത്. ഇതിനു പിന്നാലെ അദ്ദേഹത്തിന്റെ മകള്‍ക്കും രോഗബാധ സ്ഥിരീകരിച്ചിരുന്നു.