കൊല്‍ക്കത്ത: സി പി എമ്മിന്റെ മുതിര്‍ന്ന നേതാവ് മുഹമ്മദ് സലീമിന് കൊറോണ സ്ഥിരീകരിച്ചു.പാര്‍ട്ടിയുടെ പശ്ചിമ ബംഗാളില്‍ നിന്നുള്ള നേതാവാണ് ഇദ്ദേഹം.പൊളിറ്റ് ബ്യൂറോ അംഗമാണ്. കൊറോണ സ്ഥിരീകരിച്ചതിന് പിന്നാലെ അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ബംഗാളില്‍ നിന്നുള്ള മുന്‍ ലോകസഭാംഗമാണ് സലീം.
കൊല്‍ക്കത്ത ഈസ്റ്റേണ്‍ ബൈപ്പാസിലെ സ്വകാര്യ ആശുപത്രിയിലാണ് സലീമിനെ പ്രവേശിപ്പിച്ചിരിക്കുന്നത്. ഇദ്ദേഹത്തിന് പനിയും ശ്വാസ തടസവും ഉള്ളതായാണ് റിപ്പോര്‍ട്ട്.