ചെന്നൈ: തമിഴ്നാട്ടില്‍ കൊറോണ വ്യാപനം രൂക്ഷമാകുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 5,609 കൊറോണ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. 109 പേര് മരിക്കുകയും ചെയ്തു. ഇതോടെ സംസ്ഥാനത്ത് ആകെ മരിച്ചവരുടെ എണ്ണം 4,241 ആയി ഉയര്‍ന്നു.
രോഗം സ്ഥിരീകരിച്ചവരില്‍ കേരളത്തില്‍ നിന്നുള്ള ഏഴു പേര് ഉള്‍പ്പെടെ 26 പേര് മറ്റ് സംസ്ഥാനങ്ങളില്‍ നിന്ന് വന്നവരും ആറ് പേര് വിദേശത്ത് നിന്ന് എത്തിയവരും ആണ്. രോഗവ്യാപനം രൂക്ഷമായ സാഹചര്യത്തില്‍ കര്‍ശന നിയന്ത്രണങ്ങളാണ് സംസ്ഥാനത്ത് ഏര്‍പ്പെടുത്തിയിരിക്കുന്നത്