ന്യൂഡല്‍ഹി: ജമ്മു കശ്മീരിന്റെ പ്രത്യേക പദവി റദ്ദാക്കിയതിന് നാളെ ഒരു വര്‍ഷം പൂര്‍ത്തിയാകുമ്പോള്‍ സുരക്ഷ സേനക്ക് നേരെയുള്ള ആക്രമണങ്ങളില്‍ വന്‍ കുറവ്. ജമ്മു കശ്മീരിനെ രണ്ട് കേന്ദ്ര ഭരണ പ്രദേശങ്ങളാക്കിയതോടെ സുരക്ഷാ സേനക്ക് നേരെയുണ്ടാകുന്ന ആക്രമണങ്ങളില്‍ വന്‍ തോതില്‍ കുറഞ്ഞെന്നാണ് പുറത്തുവരുന്ന കണക്കുകള്‍ വ്യക്തമാക്കുന്നത്.
ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയ കഴിഞ്ഞ ഓഗസ്റ്റ് മാസത്തില്‍ മാത്രം 264 കല്ലേറ് ആക്രമണങ്ങളുണ്ടായത്. എന്നാല്‍ തൊട്ടടുത്ത 11 മാസങ്ങളില്‍ ഇത്തരത്തിലുള്ള സംഭവങ്ങളില്‍ വന്‍ തോതില്‍ കുറവുണ്ടായി. കല്ലേറ് ആക്രമണങ്ങളില്‍ ഏകദേശം പകുതിയോളം കുറവാണുണ്ടായത്. 2019 സെപ്റ്റംബര്‍ മുതല്‍ 2020 ജൂലൈ വരെയുള്ള കാലയളവില്‍ ആകെ 133 സംഭവങ്ങള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.
കഴിഞ്ഞ ഓഗസ്റ്റ് മുതലുള്ള ഓരോ മാസങ്ങളിലും ഇത്തരം സംഭവങ്ങളില്‍ കൃത്യമായ കുറവാണ് രേഖപ്പെടുത്തിയത്. സുരക്ഷാ സേനക്കു നേരെയുള്ള കല്ലേറ് ആക്രമണങ്ങളുമായി ബന്ധപ്പെട്ട് സെപ്റ്റംബറില്‍ 37 സംഭവങ്ങളാണ് ഉണ്ടായത്. എന്നാല്‍, ഒക്ടോബറില്‍ ഇത് 27 ആയും നവംബറില്‍ 13 ആയും കുറഞ്ഞു. ഡിസംബറില്‍ ഇത്തരത്തില്‍ ആകെ 11 സംഭവങ്ങള്‍ മാത്രമാണുണ്ടായത്.
ഈ വര്‍ഷത്തെ കണക്കുകള്‍ പരിശോധിച്ചാലും സുരക്ഷാ സേനക്കു നേരെ കല്ലെറിയുന്ന സംഭവങ്ങള്‍ വന്‍ തോതില്‍ കുറഞ്ഞതായാണ് വ്യക്തമാകുന്നത്. ജനുവരിയില്‍ ആകെ 6 സംഭവങ്ങളാണുണ്ടായത്. ഫെബ്രുവരിയില്‍ 7ഉം മാര്‍ച്ചില്‍ 2ഉം ഏപ്രിലില്‍ 3ഉം സംഭവങ്ങള്‍ മാത്രമാണുണ്ടായത്. കൊടും ഭീകരന് റിയാസ് നായിക്കുവിനെ വധിച്ചതിനു പിന്നാലെ മെയ് മാസത്തില്‍ ചില കല്ലേറ് സംഭവങ്ങളുണ്ടായി. എന്നാല്‍ ജൂണിലും ജൂലൈയിലും ആകെ 6 കേസുകള്‍ മാത്രമാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.