ന്യൂഡല്‍ഹി: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മ്മാണത്തിന് തുടക്കമാകുന്നതില്‍ സന്തോഷമെന്ന് മുതിര്‍ന്ന ബി ജെ പി നേതാവും മുന്‍ ഉപപധാനമന്ത്രിയുമായ എല്‍ കെ അദ്വാനി. രാജമന്മഭൂമി പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ നിര്‍ണായക പങ്കുവഹിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുടെ സംസ്കാരത്തില്‍ ശ്രീരാമന് പ്രധാന സ്ഥാനമാണുള്ളത്. രാമക്ഷേത്ര നിര്‍മമ്മാണം എല്ലാം ഇന്ത്യക്കാര്‍ക്കും പ്രചോദനമാകുമെന്നും രാജ്യത്തിന് ശ്രേയസ് പകരുമെന്ന് വിശ്വസിക്കുന്നാതായും അദ്ദേഹം പറഞ്ഞു. 1990ലെ രഥയാത്രയില്‍ രാമജന്മഭൂമി പ്രസ്ഥാനത്തില്‍ ഒരു നിര്‍ണ്ണായക പങ്ക് വഹിക്കാന്‍ കഴിഞ്ഞത് വിനയപൂര്‍വ്വം ഓര്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. ശക്തവും ഐശ്യര്യവും ശാന്തവുമായ ഇന്ത്യയുടെ പ്രതീകമായി രാമക്ഷേത്രം മാറുമെന്ന് ഉറപ്പുള്ളതായും അദ്ദേഹം വ്യക്തമാക്കി.
എല്‍ കെ അദ്വാനിക്കൊപ്പം മുതിര്‍ന്ന നേതാവായ മുരളീ മനോഹര്‍ ജോഷിയും വീഡിയോ കോണ്‍ഫറന്‍സിലൂടെ ബുധനാഴ്ച നടക്കുന്ന ശിലാസ്ഥാപന ചടങ്ങില്‍ പങ്കെടുക്കും