7 ഏഷ്യൻ വംശജര്‍ ഉള്‍പ്പെട്ട സംഘത്തിന്റെ കൈവശമുണ്ടായിരുന്ന 12 ലക്ഷം ലഹരിമരുന്ന് ഗുളികകൾ അബുദാബി പോലീസ് പിടിച്ചെടുത്തു. പല എമിറേറ്റുകളിലായി പ്രവര്‍ത്തനം നടത്തിയിരുന്ന ഇവര്‍ 4 മാസമായി പോലീസ് നിരീക്ഷണത്തില്‍ ആയിരുന്നു.120,000 മയക്കുമരുന്ന് ഗുളികകൾ കൈവശം വച്ചിരുന്ന ആദ്യത്തെ പ്രതിയെ അറസ്റ്റുചെയ്തതോടെ ആണ് കേസിന്റെ കൂടുതല്‍ വിശദാംശങ്ങൾ ലഭിച്ചതെന്നു അബുദാബി പോലീസ് ആന്റി നാർക്കോട്ടിക് ഡയറക്ടറേറ്റ് ഡയറക്ടർ കേണൽ തഹെർ ഗാരിബ് അൽ ധഹേരി പറഞ്ഞു. തുടര്‍ന്നുള്ള അന്വേഷണത്തിലൂടെ പുതിയ ലീഡുകൾ ലഭിക്കുകയും ബാക്കി സംഘത്തെ കൂടെ പിടികൂടുവനും പോലീസിനു സാധിച്ചു. ഇത്തരം കുറ്റവാളികളെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ പോലീസുമായി സഹകരിക്കാനും ക്രിമിനൽ മയക്കുമരുന്ന് സംഘങ്ങളെ അറസ്റ്റ് ചെയ്യുന്നതിന് കാരണമാകുന്ന ഏതെങ്കിലും സുരക്ഷാ വിവരങ്ങൾ 8002626 എന്ന നമ്പറില്‍ വിളിച്ചു റിപ്പോർട്ട് ചെയ്യാനും പൊതുജനങ്ങളോട് മയക്കുമരുന്ന് വിരുദ്ധ ഡയറക്ടറേറ്റ് ആവശ്യപ്പെട്ടു.