റിയാദ്: സൗദി അറേബ്യയിൽ കൊറോണ ബാധിതരായ 281435 രോഗികളിൽ 34763 കേസുകൾ മാത്രമാണ് നിലവിൽ ചികിത്സയിൽ കഴിയുന്നത് എന്ന് ആരോഗ്യമന്ത്രാലയം വർത്തകുറിപ്പിലൂടെ അറിയിച്ചു. ഇതിൽ 1983 പേരുടെ നില ഗുരുതരമായി തുടരുന്നതായും മന്ത്രാലയം വ്യക്തമാക്കി.
1635 രോഗികൾ കൂടി രോഗ മുക്തരായതോടെ 243688 പേരാണ് രാജ്യത്ത് കൊറോണ വൈറസിൽ നിന്നും പൂർണ്ണമായി രോഗമുക്തി നേടിയത്.
1342 പുതിയ കൊറോണ വൈറസ് കേസുകൾ ആണ് രാജ്യത്ത് പുതിയതായി റിപ്പോർട്ട് ചെയ്തത്.
കൊറോണ ബാധയെ തുടർന്ന് 35 മരണങ്ങൾ കൂടി മന്ത്രാലയം പ്രഖ്യാപിച്ചു. ഇതോടെ രാജ്യത്ത് സ്ഥിരീകരിച്ച ആകെ മരണ സംഖ്യ 2984 കടന്നു.