ദോഹ.ഖത്തറില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് 19 സ്ഥിരീകരിച്ചത് 216 പേര്‍ക്ക്. ഇതോടെ രാജ്യത്ത് കോവിഡ് ബാധിതരായവരുടെ എണ്ണം 1,11,538 ആയി. 24 മണിക്കൂറിനിടെ 252 രോഗികള്‍ കൂടി സുഖം പ്രാപിച്ചതോടെ ആകെ രോഗമുക്തരുടെ എണ്ണം 1,08,254 ആയി. 24 മണിക്കൂറിനിടെ 2,356 പേരെയാണ് പരിശോധനാ വിധേയമാക്കിയത്. ഇതോടെ ആകെ പരിശോധനകള്‍ 5,05,148 ആയി. നിലവില്‍ രോഗികളായുള്ളത് 3,107 പേരാണ്. ഇതില്‍ 390 പേര് മാത്രമാണ് ആശുപത്രികളില്‍ ചികിത്സയിലുള്ളത്. ഇവരില്‍ 73 പേര് ഐസിയുവിലാണ്. ഇന്നു കോവിഡ് മരണങ്ങള് ഇല്ല. ഇതുവരെ 177 രോഗികളാണ് ഖത്തറില്‍ മരിച്ചത്.