അയോദ്ധ്യ: അഞ്ഞൂറുവര്‍ഷത്തെ നിരന്തരമായ പോരാട്ടമാണ് അയോദ്ധ്യയെ തിരികെ നല്‍കിയിതെന്ന് യോഗി ആദിത്യനാഥ് പറഞ്ഞു. അയോദ്ധ്യയെ ഇനി ലോകത്തിലെ ഏറ്റവും വലിയ സാംസ്ക്കാരിക നഗരമാക്കി മാറ്റുക എന്നതാണ് കടമയെന്നും ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി പറഞ്ഞു.
നിരവധി സന്യാസിമാരും രാജാക്കന്മാരും വീരവനിതകളും ബലിദാനം നടത്തിയാണ് അയോദ്ധ്യയ്ക്കായി പോരാടിയതെന്നും അത് ഇന്ന് പൂര്‍ത്തിയായെന്നും യോഗി പറഞ്ഞു. ഇന്ത്യയുടെ പ്രധാനമന്ത്രിയുടെ ദീര്‍ഘവീക്ഷണമാണ് ഭാരതത്തെ ഇന്ന് നയിക്കുന്നതെന്നും ഈ നിമിഷത്തിന് കാരണം ആ മാറ്റമാണെന്നും യോഗി ആദിത്യനാഥ് അഭിപ്രാ.പ്പെട്ടു.
രാമജന്മഭൂമി തീര്ത്ഥക്ഷേത്രമാക്കി മാറ്റുന്ന പ്രവര്‍ത്തനം ആരംഭിച്ചു കഴിഞ്ഞു. അയോദ്ധ്യയെന്നാല്‍ അവധപുരിയാണ്. ഈ നഗരത്തെ ഇനി ലോകത്തിലെ ഏറ്റവും മികച്ച സാംസ്ക്കാരിക നഗരമാക്കി മാറ്റാനുള്ള പരിശ്രമം നടക്കുകയാണ്. എന്നാല്‍ കൊറോണക്കെതിരെ നാട് നടത്തിക്കൊണ്ടിരിക്കുന്ന പോരാട്ടവും മുന്നോട്ട് കൊണ്ടുപോകേണ്ടതും പ്രധാനമാണെന്നും യോഗി വ്യക്തമാക്കി.